ഡോ .നെൽസൺ എം മാത്യു, സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനുള്ള പുരസ്കാരം ഏറ്റുവാങ്ങി
മുണ്ടക്കയം:കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജൻ ആയി കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പറത്താനംവെറ്ററിനറി ഡിസ്‌പെൻസറി, വെറ്ററിനറി സർജൻ ഡോ .നെൽസൺ എം മാത്യു ഏറ്റുവാങ്ങി
മൃഗ സംരക്ഷണ മേഖലയിൽ മികവുറ്റ പ്രവർത്തനത്തിന് ഉള്ള അംഗീകരമാണ് ഈ അവാർഡ്. പഞ്ചായത്തുതല പദ്ധതി നിർവഹണത്തിലും വകുപ്പ് തല സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ആത്മാർഥമായി നടത്തിയ പ്രവർത്തനങ്ങൾ ക്കുള്ള അംഗീകരമാണിത്
25/02/2026 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കനകക്കുന്ന്ഹിൽ പാലസ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണിയിൽ നിന്നും ഡോ: നെൽസൺ മാത്യു പുരസ്കാരം ഏറ്റുവാങ്ങി, പ്രസ്തുത ചടങ്ങിൽ അദ്ദേഹത്തിന്റെ പിതാവായ മാത്യു ജോസഫ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി