കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
March 1, 2026

പ്രളയത്തിൽ തകർന്ന ഇളംകാട് പാലം ഇനി നാടിന് സ്വന്തം; മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

0
a67121a2-9f0a-4c60-a8c8-139137611257

കൂട്ടിക്കൽ: മുണ്ടക്കയം- ഇളങ്കാട്- വാഗമൺ റോഡിൽ വല്യേന്തതോടിന് കുറുകെ നിർമിച്ച ഇളംകാട് പാലം നാടിന് സമർപ്പിച്ചു. 2021 ഒക്ടോബർ 16 ഉണ്ടായ മഹാപ്രളയത്തിൽ ബല ക്ഷയം സംഭവിച്ച പാലമാണ് കേരളസംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും ഒന്നരക്കോടി രൂപ മുതൽ മുടക്കി ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയത്. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തു ങ്കലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് ഈ പാലം യാഥാർത്ഥ്യമായത്.
ഉദ്ഘാടനത്തോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ എംഎൽഎ അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കറ്റ് മുഹമ്മദ് റിയാസ് പാലത്തിന്റ ഔപചാരികമായ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. കെ. ജെ തോമസ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ,വൈസ് പ്രസിഡന്റ് കെ ആർ രാജി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിജോ കാരക്കാട്, രാജിമോൾ ഷിബു, ബിജോയ് ജോസ് മുണ്ടുപാലം, പി എസ് സജിമോൻ,സിന്ധു മുരളീധരൻ, പി കെ സണ്ണി രജനി സുധീർ, എം.എസ് മണിയൻ, കെ. എൻ വിനോദ്, കൊപ്ളി ഹസൻ,വി.വി. സോമൻ, എക്സിക്യൂട്ടീവ് എൻജിനീയർ റാണി വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
Make a news

Leave a Reply

Your email address will not be published. Required fields are marked *

You may have missed