കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

സമാജശക്തി വിളിച്ചോതി മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു

0
3e62fae0-386a-486d-b317-74c241ef53dc

ഹിന്ദു ഏകതാ സംഗമം മുണ്ടക്കയത്ത് നടന്നു
മുണ്ടക്കയം: സമാജശക്തി വിളിച്ചോതി മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു, മുണ്ടക്കയം സിഎസ്ഐ പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ വിവിധ സമുദായിക സംഘടന നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കാളികളായി, സ്വാഗതസംഘം അധ്യക്ഷൻ ഡോക്ടർ പി പവിത്രൻ അധ്യക്ഷത വഹിച്ച പരിപാടി ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ
എം എസ് ലളിതാംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു, മറ്റക്കര ശ്രീരാമ കൃഷ്ണാശ്രമം മഠാധിപതി
വിശദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയ കാര്യകാരി സദസ്യൻ എൻ ശങ്കർ റാം ഏകതാ സന്ദേശം നൽകി
. ചടങ്ങിൽ വിദ്യാഭ്യാസ സാംസ്കാരിക കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ആദരിച്ചു,
പുലിക്കുന്ന് ധർമ്മശാസ്താ ഭജൻസിന്റെ നാമ സങ്കീർത്തനവും, ചോറ്റി ശ്രീ മഹാദേവ തിരുവാതിരസംഘം അവതരിപ്പിച്ച തിരുവാതിരയും നടന്നു…
ആർ രഞ്ജിത്ത്, ഷൈമോള്‍ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed