കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

പാറത്തോട് പഞ്ചായത്തിൽ നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 4 മുതൽ ആറു വരെ; ഏവരും സഹകരിക്കുക

0
32805d77-698f-4b52-a2bd-5a56616c10c8

പാറത്തോട്: പാറത്തോട് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വെറ്റിനറി ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നായ്ക്കൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നൽകും ഇതിനായി മാർച്ച് 4 മുതൽ മുതൽ ആറാം തീയതി വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടത്തും. മൂന്ന് മാസത്തിനു മുകളിൽ പ്രായമുള്ള നായ്ക്കൾക്ക് കുത്തിവെയ്പ് നൽകും ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് നിർവഹിക്കും.

മാർച്ച് 4 രാവിലെ പത്തിന് പാറത്തോട് പഞ്ചായത്ത് പടി, 10 15ന് പുൽകുന്ന് അംഗൻവാടി, 10 30 ന് പുൽകുന്നു ടോപ്പ് 11ന് വണ്ടൻപാറ അംഗൻവാടി, 11 15ന് – ഇരുമ്പൻകുഴി ജംഗ്ഷൻ, 11. 30ന് – നരിവേലി വട്ടക്കൊന്നാൽ പടി, 12 – ന് നരിവേലി ജംഗ്ഷൻ, 12ന് ആനക്കല്ല് മഠം ജംഗ്ഷൻ, 12 30ന് ആനക്കല്ല് ഗവൺമെൻറ് എൽ പി സ്കൂൾ, 12 45-ന് പൊന്മല വായനശാല, ഒന്നിന് 85 കോളനി, പത്തിന് ചിറ്റടി എസ്റ്റേറ്റ് ഗേറ്റ്, 10 30 ന് സി.എസ്.ഐ പള്ളിപ്പടി, . 10 45 ന് വെറ്റിനറി ഉപകേന്ദ്രം ചോറ്റി , 11ന് ഇടച്ചോറ്റി വെട്ടത്ത് പടി , 11.15 ന്വെളിച്ചിയാനി പാരീഷ് ഹാൾ പരിസരം, 11. 45 ന് ഗ്രേസി പള്ളിപ്പടി, 12 ന് -ഇടക്കുന്നം വേളാങ്കണ്ണി പള്ളിപ്പടി, 12.30 -ന് വടക്കേമല പുളിക്കൽ പടി, 12.45 ന് ഇടക്കുന്നം അമ്പലം ജംഗ്ഷൻ, ഒന്നിന് എൻ എസ് എസ് ഓഡിറ്റോറിയം ഇടക്കുന്നം എന്നിവിടങ്ങളിലാണ് രണ്ട് ടീമുകൾ ആയി പേ വിഷബാധ നിർമാർജന ക്യാമ്പയിൻ നടത്തുക.

പേവിഷ വിമുക്തമാക്കുന്നതിന് പഞ്ചായത്തിൻറെ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും, ലൈസൻസ് ലഭിക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പാറത്തോട് വെറ്റിനറി സർജൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed