കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വണ്ടൻപതാൽ സ്വദേശികൾക്ക് പരിക്ക്

0
7b0b3e18-2cf6-4d78-9d97-4e9fab78eca8

മുണ്ടക്കയം: മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മുണ്ടക്കയം കേരള ഹോട്ടലിന് മുന്നിൽ ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്.

വളവ് തിരിഞ്ഞു വന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാർ തെറ്റായ ദിശയിലാണ് വന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശികളാണ് ബൈക്കിൽ ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് മേഖലയിൽ അൽപ്പനേരം ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *