കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

മുണ്ടക്കയത്ത് മുസ്ലീം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു; പതാക ഉയർത്തലും ഹൈദരലി തങ്ങൾ അനുസ്മരണവും നടത്തി

0
4e5e5d9b-c6ea-4387-9117-4a838cb83cb1

മുണ്ടക്കയം: മുസ്ലീം ലീഗിന്റെ 78-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മുണ്ടക്കയം ടൗണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.യു. അൻസാരി പതാക ഉയർത്തി.

സ്ഥാപക ദിനത്തോടനുബന്ധിച്ച് പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി. അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഷാജി തട്ടാമ്പറമ്പിൽ നിർവ്വഹിച്ചു. പാർട്ടിയുടെ വളർച്ചയിൽ തങ്ങൾ വഹിച്ച നിസ്തുലമായ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ദേശീയ സമിതിയംഗം ടി.സി. ഷാജി ചടങ്ങിൽ അനുസ്മരണ സന്ദേശം നൽകി. മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറി ഷെമീർ കുരീപ്പാറ സ്വാഗതവും, മേഖല ട്രഷറർ ടി.സി. സെയ്തുമുഹമ്മദ് നന്ദിയും രേഖപ്പെടുത്തി. പരിപാടികൾക്ക് ഷിഹാബ്, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. നിരവധി പാർട്ടി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed