കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പൂഞ്ഞാർ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പാറത്തോട്ടിലെ സജീവ ലീഗ് പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ജലാൽ പൂതക്കുഴിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം

0
74754408-eb1f-4240-900b-0726c916aa50

പൂഞ്ഞാർ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുസ്ലിം ലീഗ് നേതാവ് ജലാൽ പൂതക്കുഴിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം. പാറത്തോട്ടിലെ സജീവ ലീഗ് പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ അദ്ദേഹം ഫെയ്സ്ബുക്കിലൂടെയാണ് താൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന് അറിയിച്ചിരിക്കുന്നത്. യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ പാറത്തോട് ഉൾപ്പെടെയുള്ള മേഖലകളിൽ ജലാൽ പൂതക്കുഴിയുടെ ഈ നീക്കം മുന്നണിക്കുള്ളിൽ എത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മുൻ പഞ്ചായത്ത് മെമ്പർ എന്ന നിലയിലുള്ള തന്റെ വികസന പ്രവർത്തനങ്ങളും പ്രാദേശിക ബന്ധങ്ങളും തിരഞ്ഞെടുപ്പിൽ തുണയാകുമെന്ന് അദ്ദേഹം കരുതുന്നു.

“ജനസേവന രംഗത്തെ ദീർഘകാലത്തെ അനുഭവം മുൻനിർത്തി പൂഞ്ഞാറിന്റെ വികസനത്തിനായി ജനവിധി തേടുന്നു” – ജലാൽ പൂതക്കുഴി 

Leave a Reply

Your email address will not be published. Required fields are marked *