എലിക്കുളത്തിൻ്റെ
കൃഷിസമൃദ്ധിയറിയാൻ
കുട്ടികളെത്തി
എലിക്കുളം:
കൃഷിസമൃദ്ധി ഗ്രാമ പഞ്ചായത്തായ
എലിക്കുളത്തിൻ്റെ
വിശേഷങ്ങൾ കണ്ടറിയാൻ കുട്ടികളെത്തി…
വിദ്യാഭ്യാസവകുപ്പിൻ്റെ
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച
ഗിഫ്റ്റഡ് ചിൽഡ്രൻസ്
പ്രോഗ്രാമിൻ്റെ ഭാഗമായാണ് താലൂക്കിലെ
തെരെഞ്ഞെടുക്കപ്പെട്ട
കുട്ടികളുടെ സംഘം എത്തിയത്.
എലിക്കുളം ഗ്രാമ പഞ്ചായത്തിലെ
സി.ജെ. കുരുവിള
ചീരാംകുഴി വികസിപ്പിച്ചെടുത്ത
ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളകിൻ്റെ തൈകൾ നൽകി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
മാത്യൂസ് പെരുമനങ്ങാട്ട് സംഘത്തെ സ്വീകരിച്ചു
എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, ചീരാം കുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക് നഴ്സറി,
കാപ്പുകയം പാടശേഖരത്തിലെ
നെൽകൃഷിയ്ക്ക് ശേഷമുള്ള അരി നിർമ്മാണം, പച്ചക്കറികൃഷിത്തോട്ടങ്ങൾ, കോക്കാട്ട് & ഇടയ്ക്കാട്ട് പാടത്തെ
എള്ളു കൃഷി, കുരുവിക്കൂട് തളിർ നാട്ടു ചന്ത, പനമറ്റം ദേശീയ വായനശാല,
സുപ്രസിദ്ധ ചുമർ ചിത്രകാരൻ പനമറ്റം
മോതിരപ്പള്ളിയിൽ വി.എൻ രാധാകൃഷ്ണൻ്റെ
കലാസൃഷ്ടി പരിപാടികൾ എന്നിവ കുട്ടികൾ
പരിചയപ്പെട്ടു.
എലിക്കുളം അസി: കൃഷി ഓഫീസർമാരായ
എ.ജെ. അലക്സ് റോയ് , ആതിരാ സോജൻ , കാപ്പുകയം പാടശേഖര സമിതി
സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ സി.ജെ. കുരുവിള ചീരാംകുഴി തുടങ്ങിയവർ
പഠന പരിപാടികൾക്ക്
നേതൃത്വം നൽകി.
പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് കെ രാജു ,
പനമറ്റം ദേശീയ വായനശാല പ്രസിഡൻ്റ് എസ് രാജീവ്, സെക്രട്ടറി കെ ഷിബു, ,എം. എം. ജോർജ് മണ്ഡപത്തിൽ
ഔസേപ്പച്ചൻ ഞാറയക്കൽ, നാട്ടു ചന്ത സെക്രട്ടറി വിത്സൻ പാമ്പൂരി,
രാജു അമ്പലത്തറ,
മോഹനകുമാർ
കുന്നപ്പള്ളിക്കരോട്ട്,
സജൻ ചെഞ്ചേരിൽ
പി.എസ്. പ്രശാന്ത്
പാലാത്ത് തുടങ്ങിയവർ
നേതൃത്വം നൽകി