കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പൂഞ്ഞാർ തെക്കേക്കര ടൗണിലെ ഹംബിൽവാഹനാപകടം പതിവാകുന്നു, നടപടി വേണമെന്ന് നാട്ടുകാർ

0
17466dbb-049d-4130-94de-ba8f3eaa6ba7

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ടൗണിലെ ഹംബിൽ കയറി വാഹനങ്ങൾ നിയന്ത്രണംവിട്ടുണ്ടാകുന്ന അപകടങ്ങൾ പതിവാകുന്നതായി പരാതി. നിരവധി വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായതായി നാട്ടുകാരും വ്യാപാരികളും പറയുന്നു. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഹമ്പ് ഉണ്ടെന്നു സൂചിപ്പിക്കുന്ന വരകൾ മാഞ്ഞതോടെ വേഗതയിൽ എത്തി ഹമ്പിൽ കയറുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ ചേർന്ന് ഹമ്പിൽ വരകൾ സ്ഥാപിച്ചെങ്കിലും വാഹനങ്ങൾ കയറി മാഞ്ഞു പോകുന്നതാണ് പതിവ്. സ്ഥിരമായ മാർക്കിംഗ് വരയ്ക്കണമെന്ന് പി.ഡബ്ല്യു.ഡി അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും റീടാറിംഗിനു ശേഷം വരക്കാം എന്നാണ് അധികാരികളുടെ നിലപാട്. ഒന്നരവർഷത്തിലധികമായി അധികാരികൾ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ചൂണ്ടച്ചേരി സ്വദേശിയായ യുവാവാണ് അവസാനം അപകടത്തിൽപ്പെട്ടത്. വേഗത്തിൽ എത്തിയ ബൈക്ക് ഹംപിൽ കയറിയതിന് പിന്നാലെ മറിയുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കാലിന് ഒടിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *