ഇടുക്കിയിൽ വൻ സംഘർഷം; ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ബന്ധു പിടിയിൽ
തൂക്കുപാലത്ത് വൻ സംഘർഷം രണ്ട് പേർക്ക് കുത്തേറ്റു ഒരാൾ മരിച്ചു തൂക്കുപാലത്തെ ഓട്ടോ ഡ്രൈവർ രതീഷ് ആണ് മരിച്ചത്. കുത്തേറ്റ സച്ചു എന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുത്തിയ തൂക്കുപാലം സ്വദേശി പോക്കറ്റ് എന്ന് വിളിക്കുന്ന അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തൂക്കുപാലം ടൗണില്‍ വച്ച് രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രതീഷിനെ പലതവണ അനൂപ് കുത്തി.
ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രതീഷിൻറെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ഇവരെയും അനൂപ് ആക്രമിച്ചു. തൂക്കുപാലം സ്വദേശികളായ സനല്‍, സഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്.
ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലവിൽ ഉണ്ട്. അതാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.