കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

മുണ്ടക്കയത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു; സൗഹൃദവും സാഹോദര്യവും വിളംബരം ചെയ്ത് ജനപ്രതിനിധികളും സാംസ്കാരിക നായകരും

0
930971c2-7571-4b0b-886f-951b77686190

മുണ്ടക്കയം: ജമാഅത്തെ ഇസ്ലാമി മുണ്ടക്കയം ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയം കൃപ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വൈവിധ്യമാർന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് സംഗമം ശ്രദ്ധേയമായി.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ജീരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. മുപ്പത്തൊന്നാം മൈൽ മസ്ജിദുൽ ഇഹ്സാൻ ഇമാം റഷീദ് മൗലവിയുടെ ഖുർആൻ അവതരണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ജമാഅത്തെ ഇസ്ലാമി മുണ്ടക്കയം ഏരിയ പ്രസിഡന്റ് വി.എം.എ കലാം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാജിദ് നദ്‌വി റമദാൻ സന്ദേശം നൽകി.

ആശംസകൾ അർപ്പിച്ച പ്രമുഖർ:

സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളും നേതാക്കളും സംബന്ധിച്ചു:

• സൂസമ്മ മാത്യു (മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)

• രജനി ഷാജി (വൈസ് പ്രസിഡന്റ്)

• സിനിമോൾ തടത്തിൽ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)

• റഊഫ് മൗലവി (മുണ്ടക്കയം ടൗൺ ജുമാ മസ്ജിദ് ഇമാം)

• സാബു സ്വാമി (ഇടച്ചോറ്റി സരസ്വതി ക്ഷേത്രം മുഖ്യ കാര്യദർശി)

• മോഹനൻ മാഷ് (എരുമേലി പഞ്ചായത്തംഗം)

• റോയ് കപ്പലുമാക്കൽ

• കെ.എസ്. രാജു (ഐ.എൻ.സി മണ്ഡലം പ്രസിഡന്റ്)

• സിജു കൈതമറ്റം (ആർ.എസ്.പി മണ്ഡലം പ്രസിഡന്റ്)

സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് അഫ്സൽ സുലൈമാൻ സ്വാഗതവും ജമാഅത്തെ ഇസ്ലാമി മുണ്ടക്കയം ഏരിയ സെക്രട്ടറി അൻസാരി കരിനിലം നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed