കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്), മൂലേച്ചാലിൽ, പ്ലാശനാൽ                        

0
IMG-20260319-WA0244.jpg


പാലാ സെൻറ് തോമസ് കോളേജിൽ നിന്നും BA ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദം, പൂനെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും LLB, അതെ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റിൽ (MBA)ബിരുദാനന്തര ബിരുദം.
പാലാ സെന്റ് തോമസ് കോളേജിൽ ചെയർമാൻ ആയി രാഷ്ട്രീയ,സാമൂഹ്യ രംഗത്തിലേക്ക്. 25ാം വയസ്സിൽ തലപ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി 10 വർഷം പഞ്ചായത്തിനെ നയിച്ചു. 24 വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തലപ്പലം മണ്ഡലം പ്രസിഡന്റ്‌, കോട്ടയം ജില്ലയിലെ ആദ്യ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്ക് ആയ തലപ്പലം സർവ്വീസ് സഹകരണ ബാങ്കിനെ 24 വർഷമായി നയിക്കുന്ന തേരാളി ,35 വർഷമായി രാഷ്ട്രീയ, സാമൂഹ്യ, കച്ചവട രംഗത്ത് നിറസാനിധ്യം.

90 കാലഘട്ടത്തിൽ ഇടതു ശക്തി കേന്ദ്രം ആയിരുന്നു  തലപ്പലത്ത് മൂവർണ കൊടി പാറിച്ച കരുത്തനായ നേതാവ്. പല കാലങ്ങളിലായി നിയമസഭയിലേക്ക് മത്സരിക്കാൻ പലരും സമീപിച്ചപ്പോൾ, ആദർശം പണയം വെക്കാത്ത  ജനകീയ നേതാവ്. മതേതരത്തിന്റെ ഈറ്റില്ലമായ പൂഞ്ഞാറിൽ യുഡിഫ്നെ തേരിലേറ്റാൻ എന്ത് കൊണ്ടും കരുത്തനായ നേതാവ്..

Leave a Reply

Your email address will not be published. Required fields are marked *

You may have missed