കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

പാഞ്ചാലിമേട് പോലീസ് വളവിൽ ബസ് അപകടം: കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

0
39ee7cd3-d68b-4e5a-bdca-12afafcc1cdd


കൊല്ലത്തുനിന്നും പാഞ്ചാലിമേട് സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാര സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെ പാഞ്ചാലിമേടിന് സമീപമുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട മിനിബസ് പാതയോരത്തെ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇറക്കത്തിൽ വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടസമയത്ത് 24 പേരാണ് ബസ്സിലുണ്ടായിരുന്നത്.കുട്ടികൾ ഉൾപ്പെടെ 9പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലം ചന്ദനത്തോപ്പിൽ നിന്നുള്ള ടെക്സ്റ്റൈൽസിലെ ജീവനക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും മറ്റ് വിനോദസഞ്ചാരികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. പീരുമേട് ഫയർ ഫോഴ്സും,പെരുവന്താനം പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed