അടുത്ത ജില്ലയിലെത്തിയിട്ടും പ്രസംഗം നിർത്താതെ സ്ഥാനാർഥി; ഒടുവിൽ ഏറ്റു പറഞ്ഞു: ‘ഈ സ്ഥലം തൊടുപുഴയിൽപ്പെട്ടതല്ലെന്നു ഞാനറിഞ്ഞില്ല’
തൊടുപുഴ ∙ മണ്ഡലം കഴിഞ്ഞ് അടുത്ത ജില്ലയായിട്ടും സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നിർത്തിയില്ല. മറ്റൊരു മണ്ഡലത്തിൽ ഉൾപ്പെടുന്ന ടൗണിൽ ഉഗ്രൻ പ്രസംഗവും നടത്തി. അതു കഴിഞ്ഞപ്പോഴാണു പ്രസംഗിച്ച സ്ഥലം വേറെ ജില്ലയിലും മറ്റൊരു നിയോജക മണ്ഡലത്തിലുമാണെന്ന് അറിയുന്നത്. അതോടെ സ്ഥാനാർഥി തന്നെ സംഭവം ഏറ്റു പറഞ്ഞു: ‘ഈ സ്ഥലം തൊടുപുഴയിൽപ്പെട്ടതല്ലെന്നു ഞാനറിഞ്ഞില്ല.’ മൂവാറ്റുപുഴ മണ്ഡലത്തിൽപെടുന്ന മാറിക കവലയിലാണ് സംഭവം.