കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

മുണ്ടക്കയത്ത് അനധികൃത മണൽവേട്ട: ടിപ്പർ ലോറി കസ്റ്റഡിയിൽ; പിന്നിൽ വലിയ സംഘമെന്ന് സൂചന

0
f0a6a272-139f-4860-9b0e-ee12fe396caf

മുണ്ടക്കയം കൊരട്ടി വലിയകയം ഭാഗത്ത് വ്യാപകമായി നടക്കുന്ന അനധികൃത മണൽവാരലിനെതിരെ പോലീസ് നടപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി പോലീസ് പിടികൂടി. ഷിനോ കാട്ടിപ്പടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പിടിയിലായ വാഹനമെന്ന് പോലീസ് സ്ഥിരീകരിച്ചു.

വലിയകയം ആവേ മരിയ പള്ളിക്ക് സമീപം മണൽ കടത്ത് നടക്കുന്നുവെന്ന പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ സജിൻ കെ.എസ്. ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്തത്. ലോറിയിലുണ്ടായിരുന്ന മണലും കസ്റ്റഡിയിലെടുത്തു.

പുഴയിൽ നിന്ന് മണൽ മാറ്റാൻ വലിയ വള്ളങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

•രാഷ്ട്രീയ സ്വാധീനം: അനധികൃത മണൽവാരലിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികളുടെ രഹസ്യ പിന്തുണയുണ്ടെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed