കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

പൂഞ്ഞാർ പിടിക്കാൻ ‘ആക്ഷൻ ഹീറോ’ സ്റ്റൈലിൽ സെബാസ്റ്റ്യൻ എം ജെ; മുണ്ടക്കയത്ത് തരംഗമായി യുഡിഎഫിന്റെ മാസ്സ് പര്യടനം!

0
32d0cba7-ea50-4834-8911-da13d58dbf88

മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ (സജി ജോസഫ്) തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിൽ. മുണ്ടക്കയം, കോരുത്തോട്, തിടനാട് പഞ്ചായത്തുകളിൽ നടത്തിയ വാഹന പര്യടനത്തിന് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്.

ആവേശമായി വാഹന പര്യടനം

രാവിലെ 8.30-ന് വേലനിലത്തുനിന്നുമാണ് പര്യടനം ആരംഭിച്ചത്. മുണ്ടക്കയത്തെയും കോരുത്തോട്ടിലെയും വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് പ്രവർത്തകരും നാട്ടുകാരും നൽകിയത്. ഉച്ചവെയിലിനെ അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ കാണാൻ ഓരോ കവലകളിലും തടിച്ചുകൂടിയത്.

മാസ്സ് എൻട്രിയുമായി ‘ജയൻ’

പര്യടനത്തിനിടെ വേറിട്ടൊരു കാഴ്ചയായത് മലയാളത്തിന്റെ നിത്യഹരിത നായകൻ ജയന്റെ രൂപസാദൃശ്യമുള്ള വ്യക്തിയുടെ സാന്നിധ്യമാണ്. സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തിൽ ജയൻ സ്റ്റൈലിൽ എത്തിയ ഇദ്ദേഹം വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി.സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെയും ജയന്റെ വിഖ്യാതമായ ആക്ഷനുകൾ അനുകരിച്ച് വോട്ടർമാരെ അഭിവാദ്യം ചെയ്തതോടെ പ്രവർത്തകർക്കിടയിൽ അത് വലിയ ആവേശമായി മാറി. സോഷ്യൽ മീഡിയയിലും ഈ ‘മാസ്സ്’ വീഡിയോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed