കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

പീരുമേടിന്റെ മനം കവർന്ന് സിറിയക് തോമസ്; തോട്ടം തൊഴിലാളികളുടെ ഹൃദയങ്ങളിൽ തൊട്ട് പര്യടനം

0
6ef3a732-e4a3-4da4-9246-66426de163d3

പീരുമേട്: മുൻഗാമികളുടെ ഉജ്ജ്വല സ്മരണകൾ ഇരമ്പുന്ന മണ്ണിൽ, തൊഴിലാളി ഹൃദയങ്ങളെ ചേർത്തുവെച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ മണ്ഡലം പര്യടനം. തോട്ടം തൊഴിലാളികളുടെ പ്രിയങ്കരരായ നേതാക്കൾ എസ്.സി. അയ്യദുരൈ, സുബ്ബയ്യ, ശ്രീകൃഷ്ണൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹം പീരുമേട് മണ്ഡലം തല പര്യടനത്തിന് തുടക്കം കുറിച്ചത്.

ആവേശം വിതറി കല്ലാർ മുതൽ പാമ്പനാർ വരെ

കല്ലാർ കവലയിൽ നിന്നും ആവേശകരമായി തുടങ്ങിയ പര്യടനം പാമ്പനാറ്റിലാണ് സമാപിച്ചത്. നൂറുകണക്കിന് തോട്ടം തൊഴിലാളികൾ, വ്യാപാരികൾ, കർഷകർ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും നൽകിയത്. തോട്ടം മേഖലയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടറിഞ്ഞായിരുന്നു സ്ഥാനാർത്ഥിയുടെ യാത്ര.

തോട്ടം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് സ്ഥാനാർത്ഥി ഉറപ്പ് നൽകി:

• പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ദുരിതം നേരിൽ കണ്ട സ്ഥാനാർത്ഥി, അവ തുറക്കുന്നതിനായി പ്രത്യേക പാക്കേജുകൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.

• തൊഴിലാളി ക്ഷേമം: ലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കും.

തൃതല പഞ്ചായത്ത് അംഗങ്ങളും യു.ഡി.എഫ് പ്രാദേശിക നേതാക്കളും പര്യടനത്തിന് നേതൃത്വം നൽകി. മണ്ഡലത്തിലുടനീളം വലിയ ജനപിന്തുണയോടെയാണ് സിറിയക് തോമസിന്റെ പ്രചാരണം മുന്നേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed