കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പൂഞ്ഞാറിൽ തരംഗമാകാൻ യുഡിഎഫ്; പിണ്ണാക്ക്നാട് കുടുംബസംഗമം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

0
ed9d3fd6-0ba1-40c7-8e92-75427d12c913

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) യുടെ പ്രചാരണാർത്ഥം തിടനാട് പഞ്ചായത്തിലെ പിണ്ണാക്ക്നാട് സംഘടിപ്പിച്ച കുടുംബസംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന ജനപിന്തുണയുടെ തെളിവായി സംഗമം മാറി.

കുടുംബസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പൂഞ്ഞാറിന്റെ സമഗ്ര വികസനത്തിന് അഡ്വ. സെബാസ്റ്റ്യൻ എം.ജെ യെപ്പോലെയുള്ള ജനകീയനായ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ആന്റോ ആന്റണി എംപി, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർത്ഥിച്ചു. പ്രാദേശിക നേതാക്കളും നിരവധി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *