കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാറത്തോട് പോസ്റ്റ് ഓഫീസ് മന്ദിരം ശോചനീയാവസ്ഥയിൽ.. പ്രതിഷേധവുമായി പ്രദേശവാസികൾ ..

img_0605-1.jpg

പാറത്തോട്: നൂറു വർഷത്തിനു മുമ്പ് അഞ്ചൽ ആപ്പീസ് ആയി തുടങ്ങിയ അതേ കെട്ടിടത്തിൽ ഇന്നും പാറത്തോട് പോസ്റ്റോഫീസ് പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ, ഓടും , ഷീറ്റും മേഞ്ഞ വളരെ ചെറിയ മുറികളാണുള്ളത് .
മഴ വന്നാൽ ഓഫീസ് നനഞ്ഞു ഒലിക്കുന്നു. തപാൽ ഉരുപ്പടികളും ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം കേട് സംഭവിക്കുന്നുണ്ട്. പത്തോളം സ്റ്റാഫുകളും അതുപോലെതന്നെ 10 ഓളം എം. പി. കെ വൈ ഏജന്റ്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട് . പോസ്റ്റ് ഓഫീസിൽ എത്തുന്ന വരുന്ന പൊതുജനങ്ങൾക്ക് നിന്ന് തിരിയാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ് . നിറയെ എലികൾ ഓടിക്കളിക്കുന്ന ഓഫീസ് കെട്ടിടത്തിൽ പാമ്പുകളും കാണുമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ സംഘടിച്ച്, പോസ്റ്റ് ഓഫീസിന്റെ ശോചനീയാവസ്ഥ നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ പരിഹാരം ആയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു .

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പോസ്റ്റ് ഓഫീസുകൾ നല്ല കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ, പാറത്തോട് പോസ്റ്റ് ഓഫീസിനോട് അധികാരികൾ നിസ്സംഗതയോടാണ് പെരുമാറുന്നത് . ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി, പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ അധികാരികൾ അടിയന്തരമായി ശ്രദ്ധിക്കണമെന്ന് പാറത്തോട് വികസന സമിതി ചെയർമാൻ ഹാജി പി. എം തമ്പിക്കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അധികാരികളോട് ശക്തമായി ആവശ്യപ്പെട്ടു.

You may have missed