കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

പി.സി. ജോർജിനെതിരെ കടുത്ത വിമർശനവുമായി അഡ്വ. വസന്ത് തെങ്ങുംപള്ളി;  “ദീപിക വായിക്കുന്ന പൊട്ടൻ, ബോണ്ട പൊതിയുന്ന പേപ്പർ പോലും വായിക്കാത്ത ബുദ്ധിമാനേക്കാൾ ഭേദമാണ്” 

0
img_1844

മുൻ എം.എൽ.എ പി.സി. ജോർജിന്റെ സഭാ നേതൃത്വത്തിനെതിരായ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അഡ്വ. വസന്ത് തെങ്ങുംപള്ളി. അതിരൂക്ഷമായ ഭാഷയിലാണ് വസന്ത് സിറിയക് ജോർജിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

സെപ്റ്റിക് ടാങ്കിൽ മുഖമിട്ടു നിൽക്കുന്നതാണ് പി.സി. ജോർജിന് മറുപടി പറയുന്നതിനേക്കാൾ ഭേദമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും രാഷ്ട്രീയ നീക്കങ്ങളെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു വസന്തിന്റെ പ്രതികരണം.

അധികാര മോഹം: കേന്ദ്രമന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് അപ്പനും മകനും ചേർന്ന് സഭയെ തൂക്കിവിൽക്കാൻ ശ്രമിച്ചു. എന്നാൽ സഭാ നേതൃത്വം ഈ നീക്കം പൊളിച്ചടുക്കി. അതിന്റെ കലിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്.

വായനാശീലം: “ദീപിക വായിക്കുന്ന പൊട്ടൻ, ബോണ്ട പൊതിയുന്ന പേപ്പർ പോലും വായിക്കാത്ത ബുദ്ധിമാനേക്കാൾ ഭേദമാണ്” എന്ന് അദ്ദേഹം കുറിച്ചു. സഭയുടെ മുഖപത്രത്തെ വിമർശിച്ചവർക്കുള്ള മറുപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

•നിരാശയുടെ പ്രതിഫലനം: രാഷ്ട്രീയ ലാഭത്തിനായി സഭയെ ഉപയോഗിക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടപ്പോൾ ഉണ്ടായ നിരാശയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

സഭാ നേതൃത്വവും പി.സി. ജോർജും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ ഈ പരസ്യ പ്രതികരണം. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സഭാനേതൃത്വം എടുത്ത കർശന നിലപാടുകൾ ജോർജിനെ പ്രകോപിപ്പിച്ചു എന്നാണ് വസന്ത് ചൂണ്ടിക്കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ പോസ്റ്റ് ചർച്ചയായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed