കോട്ടയത്ത് 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത;സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു
സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഏപ്രില്‍ 19 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടിന് സമാനമായ സാഹചര്യമായിരിക്കും. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.