കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

130 രൂപയ്ക്ക് തായ്‌ലൻഡ് ലോട്ടറിയോ?മുണ്ടക്കയത്ത് ഓൺലൈൻ മാധ്യമ വാട്സ്ആപ്പ് വഴി സമാന്തര ലോട്ടറി തട്ടിപ്പ്:  ‘ഗ്രാൻഡ് ഡ്രാഗൺ’ ഗ്രൂപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്

0
0e504d5c-5b96-4472-8a8e-dc7095022285

മുണ്ടക്കയം: മൊബൈൽ നെറ്റ്‌വർക്ക് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് മുണ്ടക്കയത്ത് വ്യാപകമായ ഓൺലൈൻ ലോട്ടറി തട്ടിപ്പ് നടക്കുന്നു. ‘Grand Dragon 4 Digit Group’ എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് നിയമവിരുദ്ധമായി നാലക്ക ലോട്ടറി വിൽപന നടക്കുന്നത്. മുന്നൂറോളം അംഗങ്ങളുള്ള ഈ ഗ്രൂപ്പിലൂടെ പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നതായാണ് വിവരം. മുണ്ടക്കയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ചാനിലിൽ ആണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ഷെയർ ചെയ്യുന്നത്,

തട്ടിപ്പിന്റെ രീതി ഇങ്ങനെ:

തായ്‌ലൻഡ് കാസിനോ ഫോർ ഡിജിറ്റ് ലോട്ടറി എന്ന വ്യാജേനയാണ് ഇടപാടുകൾ നടക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും നറുക്കെടുപ്പ് ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.

• ടിക്കറ്റ് നിരക്ക്: ഒരു ടിക്കറ്റിന് 130 രൂപയാണ് ഈടാക്കുന്നത്.

• പണമടയ്ക്കേണ്ട വിധം: ഗ്രൂപ്പിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് (QR Code) സ്കാൻ ചെയ്ത് ഗൂഗിൾ പേ വഴിയാണ് പണം അയക്കേണ്ടത്. പണമടയ്ക്കുന്നതിനൊപ്പം തങ്ങൾക്ക് ഇഷ്ടമുള്ള നാലക്ക നമ്പരും നൽകാം.

• ഡിജിറ്റൽ ടിക്കറ്റ്: പണമടച്ചവർക്ക് അവരുടെ ലോട്ടറി നമ്പറുകൾ രേഖപ്പെടുത്തിയ ഡിജിറ്റൽ ടിക്കറ്റുകൾ വാട്സ്ആപ്പിൽ തന്നെ നൽകും.

• നറുക്കെടുപ്പ്: ഉച്ചയ്ക്ക് 12:30 വരെയാണ് ടിക്കറ്റുകൾ സ്വീകരിക്കുന്നത്. വൈകുന്നേരം 4:30-ഓടെ ഗ്രൂപ്പിൽ തന്നെ ഫലം പ്രഖ്യാപിക്കും. സമ്മാനത്തുക ഗൂഗിൾ പേ വഴി അക്കൗണ്ടിലെത്തുമെന്നാണ് വാഗ്ദാനം.

രണ്ട് പ്രധാന നമ്പറുകളിൽ നിന്നാണ് ഈ തട്ടിപ്പ് നിയന്ത്രിക്കപ്പെടുന്നത്.

1. 9074051969 (Grand Dragon 4 Digit Group)

2. 929 2027 203 (thai group)

അപകടസാധ്യതകൾ:

തുടക്കത്തിൽ പങ്കെടുക്കുന്നവർക്ക് ചെറിയ തുകകൾ സമ്മാനമായി നൽകി വിശ്വാസം നേടിയെടുക്കുകയും പിന്നീട് കൂടുതൽ ആളുകളെ കണ്ണികളാക്കി വലിയ തുകയുമായി മുങ്ങുന്നതുമാണ് ഇത്തരം ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ രീതി. ഇത്തരം അനധികൃത ലോട്ടറികൾ സംസ്ഥാന ലോട്ടറി വിൽപനയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം സാധാരണക്കാരുടെ സമ്പാദ്യം നഷ്ടപ്പെടാനും കാരണമാകും.

ഈ വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജനങ്ങൾ ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed