കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 4, 2026

ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ്  ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു

0
IMG-20260514-WA0032.jpg

കാഞ്ഞിരപ്പള്ളി :തണൽ ന്യൂറോ റീഹാബിലിറ്റേഷൻ & ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 0 – 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ്  ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു. സമകാലിക ലോകത്തെ ബാല്യങ്ങൾ ഏറെ വികസിതമാണ്  എന്നാൽ ഭിന്നശേഷി കുട്ടികളെ ഇവരോടൊപ്പം ചേർക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണ്. അതാണ് തണൽ പ്രാവർത്തികമാക്കുന്നതെന്ന് ഉത്ഘാടനം നിർവ്വഹിച്ച ബഹു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അഡ്വ.  പി.എ.ഷമീർ അഭിപ്രായപ്പെട്ടു. ഡോ. ജെസ്നാ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, പഞ്ചായത്തിന്റെ സഹകരണം അറിയിച്ചു.  തണൽ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഇസ്മായിൽ സ്വാഗതവും  ക്യാമ്പ് കോ ഓർഡിനേറ്റർ റിയാസ് കാൾടെക്സ്, സിഡിസി പ്രോജക്ട് കോ-ഓഡിനേറ്റർ ബെൻസി പോൾ എന്നിവർ സംസാരിച്ചു.ട്രഷറർ ഷാജഹാൻ P H യോഗത്തിന്  നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed