സ്ഥലം കച്ചവടം നടത്തിയിട്ട് പണം നൽകാതെ ഇടനിലക്കാരനായ യുവാവിനെ കബളിപ്പിച്ചതായി പരാതി
മുണ്ടക്കയം : തീക്കോയി ഗ്രാമപഞ്ചായത്തിൽ കാരികുളം ഭാഗത്ത് 16ഏക്കറോളം വരുന്ന വസ്തു ഉടമയുടെ ഇടനിലക്കാരനായി നിന്നുകൊണ്ട് വാങ്ങി നൽകിയ യുവാവിനെ വസ്തു വാങ്ങിയ പ്രകാശ് പറക്കാട്ട് എന്ന വ്യക്തി കമ്മീഷൻ നൽകാതെ പറ്റിച്ചതായി പരാതി, മുണ്ടക്കയം പറത്താനം സ്വദേശിയും കേരള ദളിത് ഫ്രണ്ട് (എം)സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീകുമാർ പാറയിലാണ് പരാതിക്കാരൻ, വസ്തുവിന്റെ അഡ്വാൻസ് കൊടുത്തപ്പോൾ ഇടനിലക്കാരനായ ശ്രീകുമാറിന് 10000 രൂപ മാത്രം നൽകുകയും വസ്തുവിന്റെ ആധാരം കഴിഞ്ഞിട്ടും, സ്ഥലത്തിന്റെ ഉടമ ആവശ്യപ്പെട്ടിട്ടും പണം നൽകാതെ വസ്തു വാങ്ങിയ പ്രകാശ് പറക്കാട്ട് എന്ന വ്യക്തി കവളിപ്പിച്ചതായി കാണിച്ചുകൊണ്ട് ശ്രീകുമാർ പാറയിൽ ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകി