മുണ്ടക്കയം ഇഞ്ചിയാനിയിൽ വീട് കുത്തിത്തുറന്ന് മോഷണം; മുഖം മറച്ച രണ്ടുപേരടങ്ങുന്ന സംഘമാണ് വീട്ടിൽ എത്തിയത്
മുണ്ടക്കയം: ഇഞ്ചിയാനിയിൽ വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാരകൾ ഉൾപ്പെടെ കുത്തിത്തുറന്ന് വീട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും വിലപിടിപ്പുള്ള സാധനങ്ങളൊന്നും തന്നെ ലഭിച്ചില്ല. വീട്ടിനുള്ളിൽ നിന്നും കാര്യമായി ഒന്നും ലഭിക്കാത്തതിനെത്തുടർന്ന്, വീടിന് പുറത്തുവെച്ചിരുന്ന വാട്ടർ മോട്ടോർ മോഷ്ടിച്ചുകൊണ്ടാണ് സംഘം മടങ്ങിയത്.
രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.