കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

നവാഗതർക്ക് അക്ഷരമധുരം; മരിക്കുംവയൽ ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
7b54db32-cae4-4c9e-b0fd-7d41aa06092e

മുണ്ടക്കയം: മരിക്കുംവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി മറിയാമ്മ ആന്റണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സജിമോൻ പി.ജെ അധ്യക്ഷത വഹിച്ചു.

പൂർവവിദ്യാർത്ഥിയും മുൻ വില്ലേജ് ഓഫീസറുമായ ശ്രീ എ.എസ്. മുഹമ്മദ്, സ്കൂൾ ഹെഡ്മിസ്ട്രെസ് രാജമ്മ ടി.ആർ., എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി സൗമ്യ, സീനിയർ അസിസ്റ്റന്റ് ബിബിൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആദ്യമായി അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച കുരുന്നുകളെ സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് അധ്യാപകരും വിശിഷ്ടാതിഥികളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed