കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

0
fee85956-bc82-4b90-b7bb-d83c0043b3a9

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ യാത്രക്കാർക്ക് അഭിവാദ്യം അർപ്പിച്ചു.

പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം പദ്ധതിയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. തുടർന്ന്, പത്തനംതിട്ടയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ എംഎൽഎ യാത്രയാക്കി. ചടങ്ങിൽ നിരവധി വനിതാ ജനപ്രതിനിധികളും പങ്കാളികളായി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ യുഡിഎഫ് നേതാക്കളായ അസിസ് ബെഡായിൽ, അറത്തിൽ ഷാജി, സിജു കൈതമറ്റം, അൻസാരി, പി. ജീരാജ്, സൂസമ്മ മാത്യു, പി.എ. ഷമീർ, റോയ് കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൽ, ബി. ജയചന്ദ്രൻ, വി.ടി. അയൂബ്ഖാൻ, ബെന്നി ചേറ്റുകുഴി, കെ.കെ. ജനാർദ്ദനൻ, ബോബി കെ. മാത്യു, ടി.ടി. സാബു, ഷമീർ, സിനിമോൾ തടത്തിൽ, റോസമ്മ ജോൺ, അനീറ്റ, ഷാജി തട്ടാംപറമ്പിൽ, രജനി ഷാജി, പൊന്നമ്മ, ബിബിത, ശിവകുമാർ, ഉബൈദ്, ജോൺസൺ, ബൈജിനി, ഗീത, റെജി കളത്തുകുളങ്ങര, മറിയാമ്മ ആന്റണി, സിനി ആന്റോ, ടോമി താമര, പി.കെ. രമേശൻ, ഷാഹുൽ, കോശി, വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *