കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി ബസിൽ നിന്നും തെറിച്ച് വീണ സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്! ഡ്രൈവറിന്റെ ലൈസൻസ് റദ്ദാക്കും

d3ff82da-9335-424d-88b3-92f055657914-1.jpg

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി പോലീസാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്.

പരിക്കേറ്റ വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കാഞ്ഞിരപ്പള്ളി പോലീസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർഥിനിയില്‍ നിന്ന് ഇന്ന് രാവിലെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.

അപകടത്തിനിടയാക്കിയ ബസ് സംഭവ ദിവസം രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബസ് പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. ബസ് ജീവനക്കാര്‍ക്കെതിരെ ലൈസന്‍സ് സന്‍പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കിയ ശേഷമാകും മോട്ടോര്‍ വാഹന വകുപ്പ് നടപടികളിലേയ്ക്ക് കടക്കുക.

You may have missed