കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പെരുവന്താനം കുടുംബാരോഗ്യ കേന്ദ്രത്തിന് ഉമ്മൻചാണ്ടി മെമ്മോറിയൽ അവാർഡ്

0
eiELSQC26676.jpg

പെരുവന്താനം മണ്ഡലം ഐഎൻടിസിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം 35 ആം മൈലിൽ നടത്തി. ആശാവർക്കർമാർ ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ ഉൾപ്പെടെ 150 ഓളം തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉമ്മൻചാണ്ടി കാരുണ്യ സ്പർശം എന്ന പേരിൽ  കിറ്റ് വിതരണം നടത്തി. പുഷ്പാർച്ചനയോടെ ആരംഭിച്ച  സമ്മേളനം എഐസിസി അംഗം റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കായകൽപ്പ അവാർഡ് നേടിയ പെരുവന്താനം  കുടുംബാരോഗ്യ കേന്ദ്രത്തിനും ഉമ്മൻചാണ്ടി മെമ്മോറിയൽ അവാർഡ് നൽകി. നീറ്റ് പരീക്ഷയിൽ കേരളത്തിൽ അഞ്ചാം റാങ്ക് നേടിയ  ചെൽസി എസ് തെരേസക്ക് യോഗം മൊമെന്റോ നൽകി ആദരിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ശ്രീ കെ ആർ വിജയൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ശ്രീ വി സി ജോസഫ് വെട്ടിക്കാട്ട് സ്വാഗതം ആശംസിച്ചു. ശ്രീ രാജാ മാട്ടുകാരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ ശ്രീ സിറിയക് തോമസ്, പി ആർ അയ്യപ്പൻ, രാജു ബേബി, ജോർജ് കുറുമ്പുറം, ടി എൻ മധുസൂദനൻ, ജോൺ പി തോമസ്, കെ എ സിദ്ദിഖ്, ഷാജഹാൻ മഠത്തിൽ, ടോണി തോമസ്, നിജിനി ഷംസുദ്ദീൻ, ഷിനോജ് ജേക്കബ്, ശരത് ഒറ്റപ്ലാക്കൽ, സണ്ണി തുരുത്തിപ്പള്ളി, ഡോമിന സജി, കെ എൻ രാമദാസ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *