ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ഉദ്‌ഘാടനം ഒക്ടോബർ രണ്ടിന്
കാഞ്ഞിരപ്പള്ളി: ആധുനിക സംവിധാനങ്ങളോടെ പുതുതായി നിർമ്മിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരം ഒക്ടോബർ രണ്ടി ന് രാവിലെ 10.30 ന് ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്‌ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗവ.ചീഫ് വിപ്പിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ മുടക്കിയാണ് പഞ്ചായത്ത് ഓഫീസിന് മൂന്നുനിലകളിലായി മന്ദിരം നിർമ്മിച്ചിട്ടുളളത്. ലിഫ്റ്റ് സംവിധാനമുള്ള ഈ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസും വിശാലമായ കോൺഫറൻസ് ഹാളും ഉണ്ടാകും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വരും കാലങ്ങളിൽ മുൻസിപ്പൽ പദവിയിലേക് ഉയരുമ്പോഴും ഇതിന് തക്ക സൗകര്യങ്ങൾ ഒരുക്കിയാണ് ദേശിയ പാത 183 ന്റെ ഓരത്തായി ബൈപാസ് ജംഗ്ഷനിൽ പുതിയ മന്ദിരം നിർമ്മിച്ചിട്ടുള്ളത്. ഡിസംബർ മാസത്തിൽ ഇവിടെ ഓഫീസ് പ്രവർത്തിച്ചു തുടങ്ങും .
ഉദ്‌ഘാടന ചടങ്ങിൽ പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനാകും.
വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ വി എൻ രാജേഷ്, റിജോ വാളാന്തറ,ബിജു ചക്കാല, മഞ്ജു മാത്യു എന്നിവരും പങ്കെടുത്തു.
1.22 കോടി രൂപ ചെലവിൽ പഞ്ചായത്തിലെ വില്ലണി ഇ എം എസ് മൈത്രി നഗറിൽ പുതുതായി പണി തീർത്ത വി എസ് അച്യുതാനന്ദൻ സ്മാരക കൺവെൻഷൻ സെൻറ്ററും കുടുംബശ്രീ കെ വൈബ് സും അപ്പാരൽ പാർക്കും മന്ത്രി എം ബി രാജേഷ് ഒക്ടോബർ നാലിന് രാവിലെ പത്തിന് ഉദ്‌ഘാടനം ചെയ്യുമെന്നും ഇവർ പറഞ്ഞു
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…