കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ എച്ച്1എൻ1 (H1N1) ബാധിച്ച് ഒരാൾ മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി ജയ്സൺ ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ ഇദ്ദേഹത്തിന് എച്ച്1എൻ1 രോഗബാധയുണ്ടായിരുന്നതായി കഴിഞ്ഞ ദിവസത്തെ പരിശോധനാ ഫലങ്ങളിലാണ് സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പനി, കടുത്ത ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം കൃത്യമായ വൈദ്യസഹായം തേടണമെന്നും ആരോഗ്യ അധികൃതർ നിർദേശിക്കുന്നു.
മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന 'വേടൻ ഷോ'യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന 'കേരള ടുഡേ' വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ…
പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത്…
കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…
മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…
കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ…