മുണ്ടക്കയം: കേരള നഴ്‌സിംഗ് കൗൺസിൽ നടത്തിയ നഴ്‌സിംഗ് പരീക്ഷയിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് (MMT) സ്കൂൾ ഓഫ് നഴ്‌സിങ്ങിന് തിളക്കമാർന്ന വിജയം. ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനി ജെനിഫർ ജെ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി സ്ഥാപനത്തിന് അഭിമാനമായി.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ വള്ളക്കടവ് പി.ജെ ഭവൻ സ്വദേശിനിയായ ജെനിഫർ, ജോൺസൺ ജെ. – ചിത്ര ദമ്പതികളുടെ മകളാണ്. കഠിനാധ്വാനത്തിലൂടെയും അധ്യാപകരുടെ കൃത്യമായ മാർഗനിർദ്ദേശത്തിലൂടെയുമാണ് ഈ ഉന്നത നേട്ടം കൈവരിക്കാനായതെന്ന് ജെനിഫർ,
വിജയാഘോഷത്തിൽ എം.എം.ടി കുടുംബം
ജെനിഫറിന്റെ ചരിത്രപരമായ ഈ നേട്ടത്തിൽ എം.എം.ടി ഹോസ്പിറ്റൽ മാനേജ്‌മെന്റും സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ അധ്യാപകരും ജീവനക്കാരും വലിയ ആഹ്ലാദത്തിലാണ്. മിടുക്കിയായ ഒരു വിദ്യാർത്ഥിനിയുടെ കഴിവിനുള്ള അംഗീകാരമാണിതെന്നും, ആരോഗ്യ മേഖലയിലേക്ക് മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ എം.എം.ടി എന്നും മുൻപന്തിയിലാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.
സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ജെനിഫറിന്റെ വിജയം നഴ്‌സിംഗ് മേഖലയിലേക്ക് കടന്നുവരുന്ന മറ്റ് വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമാണ് എം എം ടി ഹോസ്പിറ്റൽ പി ആർ ഓ ബിബിൻ സെബാസ്റ്റ്യൻ കൈതക്കൽ
കൂട്ടിക്കൽ: വിസ തട്ടിപ്പ് കേസിൽ ട്രാവൽ ഏജൻസി അടച്ചുപൂട്ടിയതോടെ ഇരകളായ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. വിസ വാഗ്ദാനം നൽകി കോടികൾ…
കുട്ടിക്കാനം: കേരള പോലീസ് അഞ്ചാം ബറ്റാലിയന്റെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും…
മുണ്ടക്കയം: ബോയ്സ് എസ്റ്റേറ്റിൽ നടത്താനിരുന്ന 'വേടൻ ഷോ'യുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവന്ന 'കേരള ടുഡേ' വാർത്തയ്ക്ക് പിന്നാലെ, പ്രതികാര ബുദ്ധിയോടെ…
പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത്…
കോട്ടയം: വാഗമണ്ണിൽ വിനോദ സഞ്ചാരികളായ കുടുംബത്തെയും ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരായവരെയും ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. കഴിഞ്ഞ…
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…