കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 4, 2026

കേരള നഴ്‌സിംഗ് കൗൺസിൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ജെനിഫർ ജെ; മുണ്ടക്കയം എം.എം.ടി സ്കൂൾ ഓഫ് നഴ്‌സിങ്ങിന് അഭിമാന നേട്ടം

0
img_3584

മുണ്ടക്കയം: കേരള നഴ്‌സിംഗ് കൗൺസിൽ നടത്തിയ നഴ്‌സിംഗ് പരീക്ഷയിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് (MMT) സ്കൂൾ ഓഫ് നഴ്‌സിങ്ങിന് തിളക്കമാർന്ന വിജയം. ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനി ജെനിഫർ ജെ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി സ്ഥാപനത്തിന് അഭിമാനമായി.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ വള്ളക്കടവ് പി.ജെ ഭവൻ സ്വദേശിനിയായ ജെനിഫർ, ജോൺസൺ ജെ. – ചിത്ര ദമ്പതികളുടെ മകളാണ്. കഠിനാധ്വാനത്തിലൂടെയും അധ്യാപകരുടെ കൃത്യമായ മാർഗനിർദ്ദേശത്തിലൂടെയുമാണ് ഈ ഉന്നത നേട്ടം കൈവരിക്കാനായതെന്ന് ജെനിഫർ,
വിജയാഘോഷത്തിൽ എം.എം.ടി കുടുംബം
ജെനിഫറിന്റെ ചരിത്രപരമായ ഈ നേട്ടത്തിൽ എം.എം.ടി ഹോസ്പിറ്റൽ മാനേജ്‌മെന്റും സ്കൂൾ ഓഫ് നഴ്‌സിങ്ങിലെ അധ്യാപകരും ജീവനക്കാരും വലിയ ആഹ്ലാദത്തിലാണ്. മിടുക്കിയായ ഒരു വിദ്യാർത്ഥിനിയുടെ കഴിവിനുള്ള അംഗീകാരമാണിതെന്നും, ആരോഗ്യ മേഖലയിലേക്ക് മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ എം.എം.ടി എന്നും മുൻപന്തിയിലാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.

സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ജെനിഫറിന്റെ വിജയം നഴ്‌സിംഗ് മേഖലയിലേക്ക് കടന്നുവരുന്ന മറ്റ് വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമാണ് എം എം ടി ഹോസ്പിറ്റൽ പി ആർ ഓ ബിബിൻ സെബാസ്റ്റ്യൻ കൈതക്കൽ

Leave a Reply

Your email address will not be published. Required fields are marked *

You may have missed