കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 4, 2026

ഇവിടെ എല്ലാം സെറ്റ് ആണ്; സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മുന്നണികൾ; മുണ്ടക്കയത്ത് സ്ഥാനാർത്ഥിക്കായി വാഹനവും മൈക്ക് അനൗൺസുമെന്റും പാരഡിഗാനങ്ങളുമടക്കം രഹസ്യമായി സജ്ജമാക്കി അണികൾ

0
6e5cb659-0229-4efb-91be-0f90816bbee8

വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.വേട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥികളെക്കാൾ ചങ്കിടിപ്പുമായി അണികളും നേതാക്കളും

ബൂത്തുതലത്തിലെ കണക്കുകൾ നിരത്തിയുള്ള അവകാശവാദങ്ങൾ പെട്ടിതുറക്കുമ്പോൾ കാണുമോ എന്ന ആശങ്ക പുറമേകാണിക്കുന്നില്ലെങ്കിലും എല്ലാവരുടെയും ഉള്ളിലുണ്ട്. തങ്ങളുടെ പാർട്ടിയ്ക്കായി പലതരം പന്തായങ്ങൾവെച്ചവർക്കിന്ന് ചങ്കിടിപ്പ്കൂടും. 

പലരുംവിധി എന്തായാലും നേരിടാൻ ഇതിനോടകം മാനസികമായി തയ്യാറെടുത്തിട്ടുമുണ്ട്. പല സ്ഥാപനങ്ങളിലും ഇലക്ഷൻഫലം തത്സമയം അറിയുന്നതിനായി വലിയ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്.വിജയവാർത്ത പുറത്തുവരുന്ന നിമിഷം തന്നെ ആഘോഷം തുടങ്ങാനുള്ള രഹസ്യ നീക്കങ്ങളാണ് അണിയറയിൽ സജീവമായിരിക്കുന്നത്. മുണ്ടക്കയത്ത് സ്ഥാനാർത്ഥിയുടെ വിജയയാത്രയ്ക്കായി തുറന്ന വാഹനങ്ങളും, അനൗൺസ്‌മെന്റ് സംവിധാനങ്ങളും ഇതിനോടകം തന്നെ പ്രവർത്തകർ സജ്ജമാക്കി കഴിഞ്ഞു.

മണ്ഡലത്തിലെ ഓരോ ബൂത്തുകളിൽ നിന്നുമുള്ള കണക്കുകൾ അനുകൂലമാണെന്ന വിലയിരുത്തലിലാണ് എല്ലാ മുന്നണികളും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള ആദ്യ ഫലസൂചനകൾക്കായി കാത്തിരിക്കുകയാണ് മുണ്ടക്കയം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed