ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പ്രപഞ്ച രക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അമ്മയ്ക്കായി ഒരു മരം’ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുണ്ടക്കയത്ത് നടന്നു
മുണ്ടക്കയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പ്രപഞ്ച രക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അമ്മയ്ക്കായി ഒരു മരം’ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുണ്ടക്കയത്ത് നടന്നു. എല്ലാ ബൂത്തുകളിലും വൃക്ഷത്തൈ നടുന്ന ഈ ശ്രദ്ധേയമായ പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വനമിത്ര പുരസ്കാര ജേതാവും പൂമരത്തണൽ പ്രകൃതി കുടുംബം സ്ഥാപകനുമായ ശ്രീ. സുനിൽ സുരേന്ദ്രൻ നിർവഹിച്ചു.
ചടങ്ങിൽ വെച്ച് സുനിൽ സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന സമിതി അംഗം മാത്യു പി. എബ്രഹാം പൊന്നാട അണിയിച്ച് ആദരിച്ചു. പൂമരത്തണൽ പ്രകൃതി കുടുംബത്തിൽ നിന്നുള്ള ആദ്യ വൃക്ഷത്തൈ ബി.ജെ.പി മുതിർന്ന കാര്യകർത്താവ് ആർ.സി. നായരും മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിയും ചേർന്ന് ഏറ്റുവാങ്ങി.
തുടർന്ന് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ തൈ മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽ നട്ടു. മുണ്ടക്കയം ഈസ്റ്റ് പ്രസിഡന്റ് സദാനന്ദൻ എൻ.എം, വെസ്റ്റ് പ്രസിഡന്റ് പ്രവീൺ ടി.പി, റെജി ചാക്കോ, ഹരീഷ് എസ്., സുലോചന എ.ഡി., അമ്പിളി അജേഷ് എന്നിവർ ചേർന്നാണ് തൈ നട്ടത്.
പരിപാടിയിൽ സുനിൽ കെ.ജി., ശിവപ്രസാദ്, സിബി ചിത്തിര, ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.