കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

കൂട്ടിക്കൽ വിസ വിവാദം: വൻ തട്ടിപ്പോ അതോ ഓൺലൈൻ മാധ്യമത്തിന്റെ പകപോക്കലോ? സത്യാവസ്ഥ തേടി നാട്ടുകാർ

0
4cae63a5-b69b-4d4c-937b-c0958518744d

കൂട്ടിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് വിസ ഏജൻസി ഉടമ മുങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ചർച്ചയാകുന്നു. പണം നൽകിയിട്ടും വിസയോ ജോലിയോ ലഭിക്കാതെ നിരവധി പേർ പ്രതിസന്ധിയിലായെന്നും, ഒടുവിൽ കൂട്ടിക്കലിലെ സ്ഥാപനം പൂട്ടി ഉടമ നാടുവിട്ടു എന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ വന്ന വാർത്ത. എന്നാൽ ഈ വാർത്തകൾക്ക് പിന്നിൽ വ്യക്തിവൈരാഗ്യവും സാമ്പത്തിക പ്രതിസന്ധിയുമാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

സാങ്കേതിക പ്രതിസന്ധിയും പണം ബ്ലോക്കായതും

വിദേശത്തേക്ക് വിസയ്ക്കായി ഏജൻസി നൽകിയ കോടിക്കണക്കിന് രൂപ നിലവിൽ പലയിടങ്ങളിലായി ബ്ലോക്ക് ആയി കിടക്കുകയാണ്. ഇതിനാൽ തന്നെ ജോലി ഓഫർ വന്നിട്ടും പലർക്കും വിദേശത്തേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. പണം തിരികെ ലഭിക്കാനുള്ളവരും നിരവധിയാണ്. ഈ ഒരു സാങ്കേതികവും സാമ്പത്തികവുമായ പ്രതിസന്ധിയെയാണ് ഇപ്പോൾ വൻ തട്ടിപ്പായി ചിലർ ചിത്രീകരിക്കുന്നത്.

പിന്നിൽ ഓൺലൈൻ മാധ്യമത്തിന്റെ കുടിപ്പകയോ?

മുണ്ടക്കയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാധ്യമമാണ് സ്ഥാപനത്തിനെതിരെ പ്രധാനമായും രംഗത്ത് വന്നിട്ടുള്ളത്. മുൻപ് ഈ സ്ഥാപനത്തോട് പരസ്യം ആവശ്യപ്പെടുകയും, അത് ലഭിക്കാതെ വന്നതോടെ ഉണ്ടായ വാശി തീർക്കാൻ കിട്ടിയ അവസരം ഈ മാധ്യമം മുതലെടുക്കുകയാണെന്നാണ് സ്ഥാപനത്തെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. ഒരാൾക്ക് സംഭവിച്ച സാമ്പത്തിക തകർച്ചയെ ഓൺലൈൻ മാധ്യമം ആഘോഷമാക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സഹായിച്ച് കടക്കാരനായ ഉടമ

കൂട്ടിക്കൽ നാട്ടിലെ ഏത് പൊതുപരിപാടികൾക്കും സജീവ സാന്നിധ്യമായി ആദ്യം ഓടിയെത്തിയിരുന്നത് ഈ സ്ഥാപന ഉടമയായിരുന്നു. സഹായം ചോദിച്ച് എത്തിയവരെയെല്ലാം സഹായിച്ചതാണ് ഒടുവിൽ അദ്ദേഹത്തിന് കോടികളുടെ ബാധ്യത വരുത്തിവെച്ചതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

സമൂഹത്തിൽ ഇത്രയേറെ അറിയപ്പെടുന്ന ഒരാൾ സ്വന്തം ജന്മനാട്ടിൽ തന്നെ ഇത്തരമൊരു തട്ടിപ്പ് നടത്തുമോ എന്ന ചോദ്യവും നാട്ടുകാർക്കിടയിൽ ഉയരുന്നുണ്ട്. സ്വന്തം നാട്ടുകാരെ വഞ്ചിക്കാൻ തക്കവണ്ണം അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും, നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലുമാണ് അദ്ദേഹത്തെ അറിയുന്നവർ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed