കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കൊലയാളി ഡ്രൈവർക്ക് ജാമ്യം നിഷേധിച്ച് കോടതി. പാലായിലെ അപകടത്തിൽ 2 സ്ത്രികൾ മരണപ്പെട്ടു

abef8252-c675-4678-9e6f-1f0d84e79f30.jpg

പാലാ: ഇക്കഴിഞ്ഞ 05- ആം തീയ്യതി രാവിലെ 09.00 മണിക്ക് പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ ധന്യ, ജോമോൾ എന്നീ രണ്ട് സ്ത്രീകൾ മരണപ്പെടുകയും ജോമോളുടെ മകൾ പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിലാകുന്നതിനും ഇടയായ സംഭവത്തിൽ നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്ദൂസിൻ്റെ(24) ജാമ്യാപേക്ഷ തള്ളി കോടതി.പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് റിമാന്‍റിലായിരുന്ന, അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. റിമാൻഡിലായിരുന്ന ഇയാൾഅധ്യാപക വിദ്യാർത്ഥിയായിരുന്നു. ജാമ്യാപേക്ഷയിൽ വാദം കേട്ട പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ഇന്നലെ (07.08.2025)ജാമ്യാപേക്ഷ തള്ളിയത്.

രണ്ടു യുവതികളായ വീട്ടമ്മമാരുടെ ജീവനെടുത്ത വണ്ടി അമിതവേഗതയിലായിരുന്നു പെരുമഴയത്ത് ചീറിപ്പാഞ്ഞതും നിയന്ത്രണം വിട്ട് കൊലവണ്ടിയായതും വണ്ടിയൊടിച്ചിരുന്ന ഇയാൾക്കെതിരെ കടുത്ത ജനരോഷം ഉയർന്നിരുന്നു.

മരിച്ച രണ്ട് സ്ത്രീകളുടെയും സംസ്കാരം കഴിഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ആറാം ക്ലാസ്സുകാരി അന്നമോൾ