കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

എരുമേലിയിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് മൂന്ന് മാസത്തിനുള്ളിൽ ഒഴിയണം; കോടതി ഉത്തരവിട്ടു.

a3e2025c-a2a2-43c0-b877-a95e94513d07.jpg

എരുമേലി : കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിങ് സെന്ററും, സ്റ്റാൻഡും പ്രവർത്തിക്കുന്ന സ്ഥലം 3 മാസത്തിനുള്ളിൽ ഉടമസ്ഥർക്ക് ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതി ഉത്തരവിട്ടു. ചിറക്കടവ് വൃന്ദാവൻ വീട്ടിൽ ഗോപി രാജഗോപാലും മക്കളും നൽകിയ ഹർജിയിലാണു സബ് ജഡ്‌ജ് രാജശ്രീ രാജഗോപാലിന്റെ ഉത്തരവ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ യഥാർത്ഥ ഉടമ എരുമേലി വികസനസമിതി മുൻ പ്രസിഡന്റും പരേതനുമായ അഡ്വ. പി. ആർ, രാജഗോപാൽ ആണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ഗോപി രാജഗോപാൽ തെളിവുകൾ ഹാജരാക്കി കോടതിയിൽ അറിയിച്ചു.

എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തുള്ള 50 സെന്റിലാണ് 25 സർവീസുകളും 130 ജീവനക്കാരുമുള്ള ഓപ്പറേറ്റിങ് സെന്ററിന്റെ പ്രവർത്തനം. ശബരിമലയിലേക്കു പോകാനുള്ളവർ ഇവിടെയാണ് ബസ് ഇറങ്ങുന്നത്. ഓഫിസ്, ടിക്കറ്റ് – കാഷ് കൗണ്ടർ, യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ജീവനക്കാർക്കും യാത്രക്കാർക്കുമു ള്ള ശുചിമുറികൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.