കലാലയ യൂണിയൻ തിരഞ്ഞെടുപ്പ്, കെ എസ് യുവിനെതിരെ വ്യാജ ആരോപണങ്ങളുമായി എസ്എഫ്ഐ, ആരോപണങ്ങൾ നടത്തുന്നത് കെഎസ്‍യു ജില്ല പ്രസിഡന്റ് കെ എൻ നൈസാമിനെ വ്യാജ പീഡന കേസ് കൊടുത്ത് അഴിക്കുള്ളിലാക്കാൻ ശ്രമിച്ച വനിത നേതാവ് എന്നും ksu
കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, എസ് എഫ് ഐ സംഘർഷം അഴിച്ചുവിടാൻ ശ്രമം നടത്തുന്നതായി കെഎസ്‍യു സമാധാനപരമായ സാഹചര്യo നിലനിൽക്കുമ്പോൾ തോൽവി ഭയന്ന് ,പുറത്തുനിന്നും വനിത നേതാവിന്റെ നേതൃതത്തിലാണ് എസ്എഫ്ഐ ഗുണ്ടകൾ നിരന്തരം അക്രമം സൃഷ്ടിച്ച്, വിദ്യാർത്ഥികളെ മത്സര രംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുന്നത് കഴിഞ്ഞ വർഷം കെഎസ്‍യു ജില്ല പ്രസിഡന്റ കെ എൻ
നൈസാമിനെ വ്യാജ പീഡന കേസ് കൊടുത്ത് അഴിക്കുള്ളിലാക്കാൻ ശ്രമിച്ചതും ഈ വനിത നേതാവിന്റെ നേതൃത്വത്തിൽ ആണ് ഇപ്പോൾ ഒരു കഥയും ഇല്ലാത്ത വസ്തുത വിരുദ്ധമായ ആരോപണങ്ങളുമായി എസ്എഫ്ഐ വനിതാ നേതാവിന്റെ നേതൃത്വത്തിൽ വീണ്ടും വ്യാജ ആരോപണങ്ങളുമായി വന്ന് സംഘർഷം അഴിച്ചു വിടാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്നും ജനാധിപത്യപരമായി നേരിടേണ്ട തിരഞ്ഞെടുപ്പ് ഏകാധിപത്യമായി നേരിട്ടുകൊണ്ട് അക്രമം അഴിച്ചു വിടാനുള്ള ശ്രമങ്ങളെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ വിദ്യാർത്ഥികൾ തിരിച്ചറിയുമെന്ന് കെഎസ്‍യു നേതാക്കൾ അറിയിച്ചു