കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

എയ്ഞ്ചൽ വാലി കേരളപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു : ഭീതിയിൽ പ്രദേശവാസികൾ.

9a242b01-4bb8-4ac5-ad29-18d94ab028bc.jpg

കണമല : കാട്ടാനകളെ ഭയന്ന് വീട് വിട്ട് താമസം മാറിയത് 50 ഓളം കുടുംബങ്ങൾ. അവശേഷിച്ചവർ ആനകളുടെ ആക്രമണത്തെ ഭയന്ന് ഭീതിയിൽ. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ കാട്ടാനകളെ കണ്ട് ഭയന്ന് കഴിയുകയാണ് എയ്ഞ്ചൽവാലി കേരളപ്പാറയിൽ കാക്കനാട്ട് തോമസും ഭാര്യയും.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ എത്തി തോമസിന്റെ പറമ്പിലെ റബർ, വാഴ, തെങ്ങ് ഉൾപ്പടെ കൃഷികൾ നശിപ്പിച്ചു. ചുറ്റുവട്ടത്തുള്ള ഒട്ടേറെ കുടുംബങ്ങൾ വന്യ മൃഗ ശല്യം മൂലം പലപ്പോഴായി താമസം മാറിപ്പോയി. അവശേഷിക്കുന്ന ഏതാനും കുടുംബങ്ങൾ കൂടി ഇവിടെ വിട്ടൊഴിഞ്ഞു പോയാൽ ജനവാസം പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണെന്ന് തോമസിന്റെ മകൻ നോബിൾ പറഞ്ഞു.