കുട്ടിക്കാനം മുണ്ടക്കയം റോഡിൽ വാഹന അപകടം, അപകടത്തിൽപ്പെട്ട് 7 പേർക്ക് പരിക്ക്
ദേശീയപാതയിൽ മരുതുംമൂടിന് സമീപം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്കാണ് അപകടം ഉണ്ടായത്. തമിഴ്നാട് മധുരയിൽ നിന്നും ദർശനത്തിനായി ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഒമിനി വാൻ മരുതുംമൂടിന് സമീപം എതിരെ വന്ന 6O8 ലോറിയുമായി ഇടിക്കുകയായിരുന്നു.