കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു.

0
274ac2c2-7314-4f36-b3c9-66ff0339a83d


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനക്കല്ലിൽ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ്റ് തോമസ് സ്കൂൾ ജീവനക്കാരനാണ്.
ഇന്ന് രാവിലെ സൈക്കിൾ സവാരിക്കിറങ്ങിയ സജിയുടെ വാഹനത്തിൽ പിന്നിൽ നിന്ന് വന്ന ലോറിയിടിക്കുകയായിരുന്നു.
ഉടൻ കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിലും ഇരുപത്താറാം മൈൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർഷിക ഗ്രാമവികസന ബാങ്ക് മാനേജർ നിർമ്മലയാണ് ഭാര്യ. മക്കൾ സാന്ദ്ര മോൾ(കാനഡ), സാംരംഗ് (വിദ്യാർത്ഥി കാനഡ), സ്റ്റീവ്( വിദ്യാർത്ഥി മണിപ്പാൽ.)

Leave a Reply

Your email address will not be published. Required fields are marked *