മുണ്ടക്കയം കുട്ടിക്കാനം റോഡിൽ 35 മൈലിന് സമീപത്തെ മരം ഒടിഞ്ഞു റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു……, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, കുട്ടിക്കാനം മുണ്ടക്കയം റോഡരികിലെ തണൽ മരങ്ങൾ അപകട ഭീഷണി എന്ന് കേരള ടുഡേ 3 മാസം മുൻപ് വാർത്ത ചെയ്തിരുന്നു, തിരിഞ്ഞു നോക്കാത്ത അധികൃതർക്ക് ഇതൊരു പാഠം
മുണ്ടക്കയം കുട്ടിക്കാനം റോഡിൽ 35 മൈലിന് സമീപത്തെ മരം ഒടിഞ്ഞു റോഡിലേയ്ക്ക്, അപകടം ഒഴിവായത് തലനാരിഴയ്ക്, ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഏറേ നേരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
മുണ്ടക്കയം കല്ലപ്പാലം മുതൽ കുട്ടിക്കാനം വരെ ഒട്ടേറെ മരങ്ങളാണ് റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. കേടു വന്നും ഇത്തിൾ കയറിയും ചുവടു ദ്രവിച്ചും നിൽക്കുന്ന മരങ്ങൾ മഴക്കാലത്ത് റോഡിലേക്കു കടപുഴകി വീഴുന്നതും വൈദ്യുത ലൈൻ, വാഹനങ്ങൾ എന്നിവയ്ക്കു നാശം ഉണ്ടാകുന്നതും പതിവാണ്. ഈ വിഷയങ്ങൾ ചൂണ്ടി കാട്ടി കേരള ടുഡേ ന്യൂസ് 3 മാസം മുൻപ് വാർത്തകൾ നൽകിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല,