മുണ്ടക്കയം ടൗണിലെ മുക്കാടൻ ബിൽഡിംഗ്‌ലും സമീപ പ്രദേശത്തും ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകൾ; വെള്ളമില്ലാതെ വലഞ്ഞ് നാട്ടുകാരും വ്യാപാരികളും…പ്രതിസന്ധി രൂക്ഷം, എന്നിട്ടും നടപടിയില്ല,
മുണ്ടക്കയം ടൗണിലെ മുക്കാടൻ കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ജല വിതരണം മുടങ്ങിയിട്ട് ആഴ്ചകളാകുന്നു. തകരാർ പരിഹരിച്ച് ജലവിതരണം ആരംഭിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ശുദ്ധജലം ലഭിക്കാതെ വ്യാപാരികളും ടൗൺ നിവാസികളും വലയുകയാണ്. പരാതിയുമായി പലതവണ ജല അതോറിറ്റി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. ടൗണിലെ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പ് കണക്‌ഷനെയാണ് ആശ്രയിക്കുന്നത്.
നിരവധി സ്ഥാപനങ്ങളും അക്ഷയ കേന്ദ്രം പ്രവർത്തിക്കുന്നതും ഈ ബിൽഡിംഗ് ആണ്, നിരവധി സേവനങ്ങൾക്കായി കുട്ടികളും സ്ത്രികളും എത്തുന്ന സ്ഥലം കൂടിയാണ് ഇവിടം, വെള്ളം ഇല്ലാത്തതുമൂലം ശുചിമുറിയിൽ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൈ കഴുകുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി കുപ്പി വെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്