32 വര്‍ഷത്തെ സേവനം: ആശുപത്രിയിലെത്തി എസ്‌ഐ അശോകന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍,
ഇടുക്കി: 32 വർഷത്തെ സേവനത്തിനുശേഷം പൊലീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ കെ അശോകന് യാത്രയയപ്പ് നൽകി. അശോകന്റെ ഭാര്യ മൂന്നു മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നതിനെതുടർന്ന് ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്കായാണ് ഒരു വർഷം ബാക്കി നിൽക്കേ സ്വയം സർവീസിൽ നിന്ന് പിരിയുന്ന എസ്ഐക്ക് ഉചിതമായ യാത്രയയപ്പ് നൽകാൻ കഴിയാത്തതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ അമൃത ആശുപത്രിയിലെത്തി അശോകൻ സാറിന് യാത്രയയപ്പും ഡിപ്പാർട്ട്മെന്റ് സ്നേഹാദരവും നൽകിയത്.
എസ്എച്ച്ഒ ഷൈൻകുമാർ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, എഎസ്ഐ ജെയിംസ്, ഉദ്യോഗസ്ഥരായ ഷിജോ കെ ടി, അഭിലാഷ് ആർ, ജെയിമോൻ, പ്രശാന്ത് കെ മാത്യു, ബൈജു ആർ, അരുൺ ആർ നായർ, ബിനു കെ ജോൺ എന്നിവർ പങ്കെടുത്തു.