കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

മുണ്ടക്കയം പുഞ്ചവയലിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി, പ്രതി ഒളിവിൽ

0
b4294410-b147-4c8e-abde-5ea41bfd05fa

മുണ്ടക്കയം പുഞ്ചവയലിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. പുഞ്ചവയൽ ചേരിത്തോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. മരുമകൻ കരിനിലം സ്വദേശി കുഴിപ്പറമ്പിൽ പ്രദീപ് ആണ് ഇരുവരെയും ആക്രമിച്ചത്.തലയിലും,മുഖത്തും ആഴത്തിൽ മുറിവ്,വലുത് കൈയിലെ മൂന്നു വിരലുകൾ അറ്റ്പോയി…..ഗുരുതരപരുക്ക്,
കുടുംബ വഴക്കിനെ തുടർന്ന് ഇരു കൂട്ടരും മുണ്ടക്കയം പോലീസിൽ രാവിലെ എത്തുകയും പ്രശ്നം പരിഹരിച്ചു പോവുകയും ചെയ്തിരുന്നു, തുടർന്ന് ഉച്ചയോടെ പ്രതി സംഭവ സ്ഥലത്ത് എത്തി ഭാര്യയെയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു, തുടർന്ന് പ്രതി വന്ന വാഹനത്തിൽ രക്ഷപെട്ടു, ഗുരുതര പരുക്കുകളോടെ റോഡിൽ കിടന്നവരെ നാട്ടുക്കാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്

പ്രതിക്കായി മുണ്ടക്കയം പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

You may have missed