കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ഒന്‍പതുവര്‍ഷത്തെ പ്രണയം, പങ്കാളിയെ പരിചയപ്പെടുത്തി ഗ്രേസ് ആന്റണി; കാഞ്ഞിരപ്പള്ളി സ്വദേശി ‍എബി ടോം സിറിയക് ആണ് നടിയുടെ വരൻ

0
69ed2f15-2176-4c61-81ec-cedf5a6947b9

പങ്കാളിയെ പരിചയപ്പെടുത്തി നടി ഗ്രേസ് ആന്റണി. താൻ വിവാഹിതയായ വിവരം നേരത്തെ ഗ്രേസ് പങ്കുവെച്ചിരുന്നു. എന്നാൽ, വരൻ ആരാണെന്നതടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ പങ്കാളിയെ പരിചയപ്പെടുത്തി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗ്രേസ്.

ഒൻപതു വർഷങ്ങൾക്ക് ശേഷം’ എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹച്ചടങ്ങിൽനിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് മനസിലാക്കുന്നത്. യുവസംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് നടിയുടെ വരൻ. എബിയെ മെൻഷൻ ചെയ്താണ് ചിത്രങ്ങൾ. എബിയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടെയാണ് ഗ്രേസ് നേരത്തെ വിവാഹക്കാര്യം അറിയിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. ആളും ആരവവും ബഹളങ്ങളും വെളിച്ചവുമില്ലാതെ തങ്ങൾ അത് നടത്തിയെന്നുമായിരുന്നു കുറിപ്പ്. ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, രജിഷാ വിജയൻ, മാളവിക മോഹനൻ തുടങ്ങി നിരവധി താരങ്ങൾ ഗ്രേസിന് വിവാഹ ആശംസകൾ നേർന്നിരുന്നു.തുതിയൂർ പള്ളിയിൽവെച്ചായിരുന്നു വിവാഹം എന്നാണ് വിവരം. ലളിതമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു എബിയും ഗ്രേസും.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് എബി. സിറിയക് തോമസിന്റേയും ഷാജി സിറിയകിന്റേയും മകനാണ്. നിരവധി മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തിൽ പിന്നണിയിൽ പ്രവർത്തിച്ച എബി, മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറുമാണ്. ഏഴോളം ചിത്രങ്ങളിൽ സ്വതന്ത്രസംഗീതസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ‘പാവാട’യാണ് എബിയെ ശ്രദ്ധേയനാക്കിയ ചിത്രം. ചിത്രത്തിലെ മൂന്ന് പാട്ടുകൾക്കും സംഗീതം നൽകിയത് എബിയാണ്.

Leave a Reply

Your email address will not be published. Required fields are marked *