കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം പെരുവന്താനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

0
a66ae330-81c4-4252-9a38-7c6b481828d7


:മുണ്ടക്കയം ഈസ്റ്റ്: വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം പെരുവന്താനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു, ഇടത് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് ബിഎംഎസ് സംസ്ഥാന വ്യാപകമായി നടത്തിയ കാൽനട ജാഥ യോടനുബന്ധിച്ചാണ് പെരുവന്താനം മേഖലയിൽ പരിപാടി സംഘടിപ്പിച്ചത്, പദയാത്ര കൊക്കയർ പഞ്ചായത്ത് സെക്രട്ടറി കെ കെ ധർമിഷൻ ജാഥ നയിക്കുകയും പെരുവന്താനം മേഖലാ പ്രസിഡണ്ട് എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു,
സമാപന സമ്മേളനം 35 മൈലിൽ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ വി മധുകുമാർ ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു ബി എം എസ് ഇടുക്കി ജില്ലാ ജോയിൻ സെക്രട്ടറി എസ് സുനിൽ, കെ കെ ധർമമിഷ്ടൻ ജിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *