കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

സെന്റ് ഡോമിനിക്സ് കോളേജിന് അഭിമാന നിമിഷം ; ആദ്യത്തെ പ്രൊഫസർഷിപ്പ് നേടി ഡോ. ജയ്മോൾ ജെയിംസ്

0
25e7f7db-9c9c-43ef-a001-657a6cb737f8

കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കോളേജിൽ തന്നെ പഠിച്ച ഒരു അധ്യാപികയ്ക്ക് പ്രമോഷൻ കിട്ടി പ്രൊഫസർ ആകുന്നത്. ഈ നേട്ടം കൈവരിച്ചത് എക്കണോമിക്സ് വിഭാഗത്തിൽ അധ്യാപികയായ ഡോ. ജയ്മോൾ ജെയിംസ് ആണ്.

ജയ്മോള്‍ ടീച്ചർ കോളേജിലെ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ചരിത്രത്തിൽ ആദ്യമായി യൂണിവേഴ്സിറ്റി തലത്തിൽ എക്കണോമിക്സിന് ഫസ്റ്റ് റാങ്ക് വാങ്ങിച്ചത്. അധ്യാപിക ആയതിനുശേഷം കോളേജിലെ ആദ്യത്തെ ലേഡി റിസർച്ച് ഗൈഡ് ആയി. ഇപ്പോൾ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ റിസർച്ച് വിങ്ങിന്റെ ഡയറക്ടറായ ടീച്ചർക്ക് പ്രമോഷൻ കിട്ടി പ്രൊഫസർ ആയത് കോളേജിന് അത്യധികം അഭിമാനം അർഹിക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed