പെരുവന്താനത്തിന് സമീപം കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, മുണ്ടക്കയം കുട്ടിക്കാനം റോഡിൽ ഗതാഗത തടസ്സം
ഇന്ന് രാവിലെ 8 മണിക്ക് ശേഷമായിരുന്നു അപകടം, മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്തിന് സമീപം കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. കുട്ടികൾക്ക് നിസാര പരുക്കേറ്റു. കുട്ടിക്കാനം എംബിസി കോളേജിലെ കോളേജ് ബസാണ് അപകടത്തിൽ പെട്ടത്, സ്വകാര്യ ബസ് കോളേജ് ബസിൽ വന്ന് ഇടിക്കുകയായിരുന്നു, അപകടത്തെ തുടർന്ന് ഏറെ നേരം റോഡിൽ ഗതാഗതം തടസ്സപെട്ടു